ആലപ്പുഴ:ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിലേക്ക്. നടനും സംവിധായകനുമായ രമേശ് പിഷാരടി ഹരിപ്പാട് ഐശ്വര്യ കേരളയാത്രയിൽ അംഗത്വം സ്വീകരിക്കും.
കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാകും രമേഷ് പിഷാരടി അംഗത്വം സ്വീകരിക്കുക.