പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും.
കാസർകോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡാനന്തരം കേരളത്തിലെ ജനങ്ങൾ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാൻ പോലും സർക്കാർ സൗകര്യമൊരുക്കി നൽകുന്നില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു.