രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തുടങ്ങുന്നു ഞായറാഴ്ച. കാസർകോട് കുമ്പളയിൽ ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ. യു.ഡി.എഫ്. നേതാക്കൾ ഒന്നടങ്കം പങ്കെടുക്കുന്ന ജാഥ വിജയകരമാക്കാനുള്ള ഒരുക്കങ്ങൾ കാസർകോട്ട് പൂർത്തിയായി. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് റാലിയോടെയാണ് ഐശ്വര്യ കേരളയാത്ര സമാപിക്കുക. രാഹുൽ, പ്രിയങ്ക എന്നീ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതാക്കൾ.