17.1 C
New York
Saturday, September 18, 2021
Home Kerala രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്ന സംശയമാണ് ഉയരുന്നത്. ഇതു കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിക്കുന്നതിനു പിന്നില്‍ ഇരട്ട ജനിതക വകഭേദം വന്ന വൈറസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇത്തരം വൈറസുകള്‍ സജീവമായിരിക്കുന്നത്. ഡല്‍ഹിയില്‍ യു.കെ വകഭേദം വൈറസ് ആണ് ഏറ്റവും സങ്കീര്‍ണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇരട്ട വകഭേദം വന്ന വൈറസ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്നത്. E484Q, L452R എന്നീ വൈറസുകളുടെ സങ്കലനമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ L452R കാലിഫോര്‍ണിയയിലും യു.എസിലും കണ്ടെത്തിയവയാണ്. E484Q തദ്ദേശീയമാണ്. ഡല്‍ഹിലാകട്ടെ യു.കെയില്‍ കണ്ടെത്തിയ വകഭേദം വന്ന വൈറസുകളുമായി കൂടിച്ചേര്‍ന്നതാണ് കണ്ടെത്തിയത്. പഞ്ചാബില്‍ യു.കെ വകഭേദം വന്ന വൈറസാണ് 80 ശതമാനം കൊവിഡ് രോഗികളിലും കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കണ്ടെത്തിയവയില്‍ 60 ശതമാനവും ഇരട്ട വകഭേദം വന്നവയാണ്.
കേരളത്തിലും ഇരട്ടവകഭേദം സംഭവിച്ച വൈറസാണ് രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതെങ്കില്‍ രോഗവ്യാപനം അതിശക്തമാകുമെന്നാണ് ഭയക്കുന്നത്. ഈ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: