17.1 C
New York
Thursday, June 17, 2021
Home Kerala രണ്ടു പാലം നിർമിച്ചത് എൽ.ഡി.എഫ് ആഘോഷമാക്കിയത് അൽപത്വം: ഉമ്മൻ ചാണ്ടി

രണ്ടു പാലം നിർമിച്ചത് എൽ.ഡി.എഫ് ആഘോഷമാക്കിയത് അൽപത്വം: ഉമ്മൻ ചാണ്ടി

യു.ഡി.എഫിൻ്റെ കാലത്ത് 245 പാലങ്ങൾ നിർമിച്ചു.രണ്ട് പാലം നിർമിച്ചത് എൽ.ഡി.എഫ് ആഘോഷമാക്കിയെന്ന് ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.

അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ് ( സർക്കാർ ഉത്തരവ്. നംഃ 51/2013/ പൊ.മ.വ) ജൂണ്‍ 14നു പുറപ്പെടുവിച്ചത്. ടോള്‍ പിരിവ് ഇല്ലാതെ നിര്‍മിക്കുന്നതിനും തീരുമാനിച്ചു.

ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയത്.

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക് ഡിപിആര്‍ തയാറാക്കി സ്‌പെഷന്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് പ്രാഥമിക ചെലവുകള്‍ക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍, ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചത്.

COMMENTS

1 COMMENT

  1. കമ്പിയും സിമന്റും ഇല്ലാത്ത സാറിന്റെ പഞ്ചവടി പാലമല്ല സാറേ ഉദ്ദേശിച്ചത് ജനങ്ങൾക്ക്‌ ഉപയോഗിക്കാൻ ഉള്ള പാലം അതാണ്‌ ldf നിർമിച്ചു ജനങ്ങൾക്കായ് തുറന്നു കൊടുത്തത്…

    പറഞ്ഞ സമയത്തു പണിത് ജനങ്ങൾക്ക് തുറന്ന് നൽക്കുകയും ചെയ്യും ldf സർക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

ന്യുയോര്‍ക്ക്: അമേരിക്കയില്‍ പാന്‍ഡെമിക് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും കൂടുതല്‍ പേര് പേര്‍  രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതര്‍ ജൂണ്‍ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. അപകടത്തില്‍ പെടുന്നവര്‍ക്കും,...

ന്യൂയോർക്കിൽ കോവിഡ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ, ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷം

ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്ക് നിവാസികൾക്ക് ആശ്വാസത്തിൻ്റെ നാളുകൾ. നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. ഗവർണർ ആൻഡ്രൂ ക്യൂമോ നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന് അറിയിപ്പ് വന്നതോടെ ന്യൂയോർക്ക് സംസ്ഥാനത്തോട്ടാകെ ചൊവ്വാഴ്ച...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പു നല്‍കി ഫ്ലോറിഡാ ഗവര്‍ണര്‍

തല്‍ഹാസി (ഫ്ലോറിഡാ): കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കുന്നതിനു ഉത്തരവിറക്കിയതായി ഫ്ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ജൂണ്‍ 16 ബുധനാഴ്ച അറിയിച്ചു....

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap