കൊച്ചി: മാർച്ച് 22:രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ഇന്ന് കൊച്ചിയിൽ.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് രാഹുൽ ഗാന്ധി പ്രചാരണത്തിന് ഇറങ്ങുന്നത്. രാവിലെ കൊച്ചിയിലെത്തുന്ന രാഹുൽഗാന്ധി പതിനൊന്നര മുതൽ സെന്റ് തെരേസാസ് കോളേജിൽ വിദ്യാർഥികളുമായി സംവദിക്കും. തുടർന്ന് ഗോശ്രീ ജംഗ്ഷനിൽ വൈപ്പിൻ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കും. ഉച്ച കഴിഞ്ഞു കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ യോഗങ്ങളിൽ പ്രസംഗിക്കും. ഇതിനുശേഷം ആലപ്പുഴയിലേക്ക് പോകും. ആലപ്പുഴയിൽ മൂന്ന് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ആയിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുക.