17.1 C
New York
Wednesday, August 10, 2022
Home Kerala രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സര്‍ക്കാര്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസം​ഗത്തില്‍ പറഞ്ഞു.

ഒന്നാം കൊവിഡ് തരംഗം നേരിടാന്‍ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി.

എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം.

1000 കോടി രൂപ അധികമായി ചെലവാകും. വാക്സിന്‍ കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി തുടങ്ങി. വാക്സിന്‍ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ആയതു നേട്ടമാണ്.

കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുന്നത് നിര്‍ണ്ണായക പങ്കാണ്.

6.6 ശതമാനം സാമ്പത്തിക വളര്‍ച്ച ആണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം . എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.

റവന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക് കൊവിഡ് ഭീഷണിയാകുന്നു.

കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിൻ്റെ തന്നെ ഗതി മാറ്റും.

താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും.

ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും.

സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ​ഗവര്‍ണര്‍ പറഞ്ഞു. 

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: