17.1 C
New York
Monday, September 20, 2021
Home Kerala രണ്ടാം പിണറായി മന്ത്രി സഭയിൽ സജി ചെറിയാനും

രണ്ടാം പിണറായി മന്ത്രി സഭയിൽ സജി ചെറിയാനും

*രണ്ടാം പിണറായി മന്ത്രി സഭയിൽ സജി ചെറിയാനും*

സി.പി.എം. നേതാവ് എന്നതിനൊടൊപ്പം കരുണ പെയിന്‍ ആന്റ് പാലിയേറ്റിവ് സൊസൈറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ ജനകീയ അടിത്തറ വിപുലപ്പെടുത്തിയത്. കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ടി.ടി. ചെറിയാന്റെയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965-ല്‍ ജനനം. 1978-ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്.ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1981-ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ആദ്യമായി എസ്.എഫ്.ഐയുടെ ഒന്നാം വര്‍ഷ പ്രീഡിഗ്രി പ്രതിനിധിയായി. 25 വര്‍ഷത്തെ കെ.എസ്.യു. ഭരണം അവസാനിപ്പിച്ച് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി.

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്നും നിയമ വിദ്യാഭ്യാസവും നേടി. 1980-ല്‍ സി.പി.എം. അംഗമായി.  എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ജില്ലാ ജൈവകാര്‍ഷിക സഹകരണസംഘം ചെയര്‍മാന്‍, ഏ.ആര്‍.പി. സി ചെയര്‍മാന്‍, അരീക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജനതാ വ്യവസായ സഹകരണസംഘം പ്രസിഡന്റ്, സ്വദേശാഭിമാനി ഗ്രന്ഥശാല പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 21,000 വോട്ടിന്റെ ഭൂപരിപക്ഷത്തോടെ എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം. ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സജി ചെറിയാന്‍ നിലവില്‍ സംസ്ഥാന കമ്മറ്റി അംഗമായി തുടരുന്നു. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എം.ബി.ബി.എസ്. വിദ്യാര്‍ഥിനി). മരുമക്കള്‍: അലന്‍, ജസ്റ്റിന്‍. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: