17.1 C
New York
Wednesday, January 19, 2022
Home Kerala രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.

ഇ- പോസ്റ്റിംഗ് സോഫ്റ്റ് വെയര്‍ മുഖേന 11428 ഉദ്യോഗസ്ഥര്‍ പോളിംഗ് ജോലി ചെയ്യേണ്ട നിയോജക മണ്ഡലങ്ങള്‍ ഏതൊക്കെ എന്നാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്.

ഓരോ മണ്ഡലത്തിലും വനിതകള്‍ നിയന്ത്രിക്കുന്ന ഓരോ ബൂത്തുകളാണുള്ളത്. ഇവ ഒഴികെയുള്ള 2397 ബൂത്തുകളിലേക്ക് ഒന്നുവിതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ്, സെക്കന്‍ഡ്, തേർഡ് പോളിംഗ് ഓഫീസര്‍മാരുമാണ് വേണ്ടത്. ഇതിനു പുറമെ ഓരോ വിഭാഗത്തിലും 460 പേരെ അധികമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ 5806 പേര്‍ പുരുഷന്‍മാരും 5622 പേര്‍ സ്ത്രീകളുമാണ്. വനിതകള്‍ നിയന്ത്രിക്കുന്ന ബൂത്തുകളിലേക്കുള്ള ജീവനക്കാരെ പ്രത്യേകമായാണ് നിയോഗിക്കുക.

കേന്ദ്ര നിരീക്ഷകരായ പണ്ഡാരി യാദവ്, ആലിസ് വാസ്, പ്രദീപ് കുമാര്‍ ചക്രവര്‍ത്തി, അമര്‍പാല്‍ സിംഗ്, സന്ദീപ് കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കുന്ന പോളിംഗ് ബൂത്തുകള്‍ നിര്‍ണയിക്കുന്ന അന്തിമ റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

BSF: 2788 കോൺസ്റ്റബിൾ

പത്താം ക്ലാസുകാർക്ക് അവസരം ബിഎസ്എഫിൽ കോൺസ്റ്റബിൾ ( ട്രേഡ്സ്മെൻ) തസ്തികയിലെ 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം മാർച്ച് 1നകം ഓൺലൈനായി അപേക്ഷിക്കണം ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. ഒഴിവുകൾ താൽക്കാലികം സ്ഥിരപ്പെട്ടേക്കാം. കോബ്ലർ,...

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: