.പി എസ്.സി റാങ്ക് ജേതാക്കളുടെ സമരത്തെ ഉപയോഗിച്ച് യു.ഡി.എഫ് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇടത് മുന്നണി ഇന്നും പ്രതിഷേധം സംഘടിപ്പിക്കും. നിയമസഭാമണ്ഡല കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടത്തുന്നത്.
ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് എൽ.ഡി.എഫിന്റേയും സർക്കാരിന്റേയും നിലപാട്. യുവാക്കളെ തെറ്റിധരിപ്പിച്ച് സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ വേണ്ടി യു.ഡി.എഫ് ശ്രമം നടത്തുന്നുവെന്നും ഇടത് മുന്നണി ആരോപിക്കുന്നു.