യു.ഡി.എഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരി വടകര ആര്‍ഡിഒ എന്‍ ഐ ഷാജു മുന്‍പാകെയാണ് പത്രിക സമര്‍പിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍ പി അബ്ദുല്ല ഹാജി, പ്രദീപ് ചോമ്ബാല, പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, ഒ കെ കുഞ്ഞബ്ദുല്ല, കരീം നടക്കല്‍, വി കെ പ്രേമന്‍, കുളങ്ങര ചന്ദ്രന്‍, ഷംസുദീന്‍ കൈനാട്ടി എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.