17.1 C
New York
Monday, August 15, 2022
Home Kerala യു.ഡി.എഫ് നേതാക്കളെ അവഹേളിക്കുന്ന നീക്കം അപഹാസ്യം: ജോഷി ഫിലിപ്പ്

യു.ഡി.എഫ് നേതാക്കളെ അവഹേളിക്കുന്ന നീക്കം അപഹാസ്യം: ജോഷി ഫിലിപ്പ്

യു.ഡി.എഫ് നേതാക്കളെ അവഹേളിക്കുന്ന നീക്കം അപഹാസ്യം: ജോഷി ഫിലിപ്പ്

കോട്ടയം: യു.ഡി.എഫിൽ നിന്നും കൂടുതൽ നേതാക്കൾ ഭരണമുന്നണിയിലേയ്ക്കെത്തുമെന്ന ചിലരുടെ അവകാശവാദം ഉണ്ടയില്ലാത്ത വെടി മാത്രമാണെന്ന് കോട്ടയം ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ തന്നെ സമീപിച്ചതായുള്ള ജോസ് കെ മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം അടിസ്ഥാന രഹിതമായ പ്രസ്താവനകൾ നടത്തുന്നവർ സ്വയം അപഹാസ്യരാവുകയാണ്. ഏതു പ്രതിസന്ധിയേയും അതിജീവിയ്ക്കാനുള്ള രാഷ്ട്രീയ വീര്യവും പോരാട്ട വീര്യവും കോൺഗ്രസ്സിനുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് (എം) മുന്നണി വിട്ടുപോയ സാഹചര്യം നിലനിന്നിട്ടും വോട്ടുവിഹിതത്തിൽ കോട്ടയം ജില്ലയിൽ യു ഡി എഫിനും കോൺഗ്രസ്സിനും വലിയ വർദ്ധനവാണുണ്ടായത്. 2016ൽ യു ഡി എഫ് നു ലഭിച്ച 41.79 ശതമാനത്തിൽ നിന്നും 41.84 ശതമാനമായി വോട്ട് വിഹിതം വർദ്ധിച്ചു.കോൺഗ്രസിന് 2016ൽ 15.29 ശതമാനം ലഭിച്ചത് 2021 ൽ 21.94 ശതമാനമായി വർദ്ധിച്ചു.എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന നിറം പിടിപ്പിച്ച നുണകളാണ് ചിലർ പ്രചരിപ്പിക്കുന്നത്.തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പാലായിലേയും കടുത്തുരുത്തിയിലേയും പരാജയമടക്കം മറച്ചു പിടിക്കുവാനാണ് സിപിഎം പരിചരണത്തിൽ പുഷ്ടിപ്പെട്ടതായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: