സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കുകയോ എല്ലാത്തിനെയും കണ്ണുമടച്ച് എതിർക്കുകയോ ചെയ്തിട്ടില്ലന്ന് രമേശ് ചെന്നിത്തല
അന്തസ്സുളള നിയമസഭാ പ്രവർത്തനമാണ് കഴിഞ്ഞ അഞ്ചുവർഷം യു.ഡി.എഫ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപക്ഷത്ത് നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവർത്തിച്ചതെന്നും അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ചെന്നിത്തല വിശദീകരിച്ചു. നിയമസഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കുകയോ എല്ലാത്തിനെയും കണ്ണുമടച്ച് എതിർക്കുകയോ ചെയ്തിട്ടില്ല. അന്തസ്സുള്ള നിയമസഭാപ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. ഒരിക്കൽപോലും സ്പീക്കറുടെ വേദിയിലേക്ക് കയറി പ്രതിഷേധിച്ചില്ല. തീരെ നിവൃർത്തിയില്ലാത്ത ഘട്ടങ്ങളിൽ മാത്രമേ നടുത്തളത്തിലിറങ്ങിയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.