17.1 C
New York
Sunday, October 2, 2022
Home Kerala യുവാവുമായുള്ള തർക്കത്തെത്തുടർന്നു പന്തണ്ടംഗ സംഘം വീടുകൾ കയറി ആക്രമം നടത്തി

യുവാവുമായുള്ള തർക്കത്തെത്തുടർന്നു പന്തണ്ടംഗ സംഘം വീടുകൾ കയറി ആക്രമം നടത്തി

യുവാവുമായുള്ള തർക്കത്തെത്തുടർന്നു പന്തണ്ടംഗ സംഘം മാരകായുധങ്ങളുമായി വീടുകൾ കയറി ആക്രമിച്ചു സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരുക്ക് . കോട്ടയം അതിരമ്പുഴ തച്ചിലേട്ട് ഭാഗത്ത് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലിനാണ് ആക്രമണം . തച്ചിലേട്ട് കൊട്ടാരമുകളേൽ ബൈജു , കൊട്ടാരമുകളേൽ മനോജ് , പൊ ന്നാപറമ്പിൽ ഷാജി എന്നിവരുടെ വീടുകളാണ് ആക്രമണത്തിൽ തകർന്നത് . കൊട്ടാരമുകളേൽ ബൈജുവിന്റെ മകൻ ബിബിനെ ( 19 ) വൈകു ന്നേരം യുവാക്കളുടെ സംഘം റോഡിൽ വച്ച് അസഭ്യം പറഞ്ഞിരുന്നു . ഇതു ചോദിച്ചതോടെ സംഭവം കയ്യാങ്കളിയിലെത്തി . നാട്ടുകാർ ഇടപെട്ടതോടെ യുവാക്കളുടെ സം ഘം പിൻവാങ്ങി . പിന്നീടു രാത്രി 12 പേർ ചേർന്നു ബിബിന്റെയും പ്രശ്നത്തിൽ ഇടപെട്ടവരുടെയും വീടുകൾ കയറി ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു . വീടിനു പുറത്തു നിന്നു കല്ലെറിഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ച ശേഷ മാണു വീടുകളിലേക്ക് അതിക്രമി ച്ചുകയറി ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു .

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: