17.1 C
New York
Thursday, June 24, 2021
Home Kerala യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്നും വെള്ളൂര്‍ ഇറുമ്പയം സ്വദേശിയായ ജോബിന്‍ ജോസ് എന്ന യുവാവിനെതട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആണ് പ്രതികളായ ലിബിന്‍ , രതീഷ് എന്നിവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി. ശില്പ. ഡി. IPS. ന്റെ നിര്‍ദേശാനുസരണം കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായര്‍ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് മണിക്കൂറുകള്‍ക്കകം തന്നെ വാഹനം പിന്തുടര്‍ന്ന് തിരുവല്ല ഭാഗത്തുവച്ച് പ്രതികളെ പിടികൂടിയത്. യുവാവിനെ വാഹനത്തില്‍ എത്തിയ സംഘം മര്‍ദിച്ചവശനാക്കിയശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. ഗാന്ധിനഗര്‍ പോലീസ്റ്റേഷനിലെ സി.പി.ഓ മാരായ പ്രവീണ്‍ , രാഗേഷ്,അജിത്ത് കുമാര്‍, ഷൈജു കുരുവിള, അനീഷ്, വിജയലാല്‍ ,രാധാകൃഷ്ണന്‍, ശശികുമാര്‍ ,സോണി, കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷനിലെ ജോര്‍ജ് ജേക്കബ്‌, ജോബിന്‍സ് ജെയിംസ്‌ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞു

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: udf സംസ്ഥാന കൺവീനർ എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞുജംബോ കമ്മറ്റികൾ കൊണ്ട് പാർട്ടിക്ക് ഗുണം ഇല്ല എന്നാണ് വിലയിരുത്തൽ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതിയിൽ...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി, ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പെരിന്തൽ മണ്ണ സബ്-ജയിലിലാണ് വിനീഷുള്ളത്....

ഇന്ത്യയിൽ കോവിഡ്‌വ്യാപനം കുറയുന്നു

ദൽഹി: ഇന്ത്യയിൽ ​ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 54,069 പേ​ർ​ക്ക്. ഈ ​സ​മ​യം 68,885 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,321 പേ​ർ മ​രി​ച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 3,00,82,778 പേ​ർ​ക്കാ​ണ്. ഇ​തി​ൽ...

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന്...
WP2Social Auto Publish Powered By : XYZScripts.com