പിറവം : വീട്ടമ്മയെ വെട്ടി കൊന്നു . പിറവം , വട്ടപറമ്പിൽ കെ പി ശ്യാമളയാണ് (58) കൊല്ലപ്പെട്ടത് . ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം . പിറവം പോലീസ് സ്റ്റേഷനിൽ അടുത്തുള്ള ശ്യാമളയുടെ വീട്ടിൽ വെച്ചാണ് കൊല നടന്നത് .സംഭവം ശേഷം ഓട്ടോറിക്ഷ തൊഴിലാളിയായ
ശിവരാമൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി . ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു .
.