17.1 C
New York
Saturday, May 21, 2022
Home Kerala യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയെ വീട് കാണിച്ചുകൊടുത്തത്

യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചുവെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പീറ്ററിനെ കസ്റ്റഡിയിലെടുത്തത്.

ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ 19 ന് നാട്ടില്‍ മടങ്ങിയെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കി. ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത്.

ഏറ്റവും ഒടുവില്‍ ഒന്നരക്കിലോ സ്വര്‍ണമാണ് ബിന്ദു നാട്ടിലെത്തിച്ചത്. എന്നാല്‍ ഇത് വഴിയില്‍ ഉപേക്ഷിച്ചു. ഈ സ്വര്‍ണം അന്വേഷിച്ച് വീട്ടിലെത്തിയ സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും പൊലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിവിൻ്റെ മുത്തുകൾ -(11) – നഗ്നപാദരായി നടക്കുന്നതിൻ്റെ ശാസ്ത്രീയത

  നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം...

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍...

സുവിശേഷ വചസ്സുകൾ – (8) ✍പ്രൊഫസർ എ. വി. ഇട്ടി

  പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16) " അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" (വാ.16). " യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ. 7:7): ഇതാണു...

മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം

എല്ലാവർക്കും നമസ്കാരം വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: