റിപ്പോർട്ട്: സുരേഷ് സൂര്യ , ഫോട്ടോ: സജി മാധവൻ
അറിവും അത്ഭുതവും നിറയ്ക്കുന്ന കാഴ്ചയാകുകയാണ് കോട്ടയത്തെ മിഗ് വിമാനം . യുദ്ധഭൂമിയെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ വ്യോമസേനയുടെ മിഗ് 23 പോർ വിമാനം .നാട്ടകം ഗവൺമെൻറ് പോളിടെക്നിക്കിന് മുൻപിലാണ് സ്ഥാപിച്ചിരിക്കുന്നത് . 2020 ഫെബ്രുവരിയിലാണ് വിമാനം കോട്ടയത്ത് എത്തിച്ചത് . യുദ്ധരംഗത്തു നിന്നും വിരമിച്ച മിഗ് 23 വിദ്യാർത്ഥികൾക്ക് പ്രചോദമാകാനും പൊതുജനങ്ങൾക്കു അടുത്തു കാണുവാനും വേണ്ടിയാണ് പോളിടെക്നിക്കിൻ്റെ ക്യാംപസിൽ സ്ഥാപിച്ചിരിക്കുന്നത്.

ശാസ്ത്രസാങ്കേതിക വകുപ്പ് ഇടപെട്ടു വിമാനം ഭാഗങ്ങൾ അസമിൽ നിന്നാണ് കൊണ്ടുവന്നത് . വിമാനത്തിൻറെ ഭാഗങ്ങൾ 3 ട്രെയിലർ ലോറികളിലാണ് എത്തിച്ചത്. വ്യോമസേന ഉദ്യോഗസ്ഥർ ഈ ഭാഗങ്ങൾ കൂട്ടിയിണക്കി പൂർണതോതിൽ കാഴ്ചയ്ക്കു സജ്ജമാക്കി. സോവിയറ്റ് യൂണിയൻ നിർമ്മിച്ച യുദ്ധ വിമാനങ്ങളിലെ മൂന്നാം തലമുറയിൽ പെട്ട യുദ്ധവിമാനമാണ് മിഗ് 23 താഴ്ന്നു പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള സംവിധാനം സോവിയറ്റ് യൂണിയൻ ആദ്യമായി ഉപയോഗിച്ചത് മിഗ് 23 ലാണ് . യുദ്ധ വിമാനങ്ങളുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച് പോർവിമാനവുമാണ് മിഗ് 23 .1967 ലായിരുന്നു ആദ്യ പറക്കൽ.

1972 മുതൽ മുതൽ യുദ്ധരംഗത്ത് ഉപയോഗിക്കുന്ന വിമാനമാണ് ഇത് 16.6 മീറ്റർ നീളവും 9555 കിലോ ഭാരവുമാണ് ഉള്ളത് 15500 കിലോഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറിൽ 2500 കിലോമീറ്ററാണ് വേഗം സിയാച്ചിൻ മലനിര കൾ, കാശ്മീർ താഴ്‌വര കിഴക്കൻലഡാക്ക് തുടങ്ങിയ ഇന്ത്യയുടെ തന്ത്രപ്രധാനമായ യുദ്ധ മേഖലകളിലെല്ലാം മിഗ് 23 സേവനം ചെയ്തു 2009 ൽ വിമാനങ്ങൾ യുദ്ധരംഗത്ത് നിന്നും വിരമിച്ചു .

സേനയുടെ പക്കൽ ഇനിയുള്ള വിമാനങ്ങൾ മിഗ്21, മിഗ് 29 എന്നിവയാണ്. മിഗ് 21 വിമാനങ്ങൾ നാല് വർഷത്തിനകം സേവനം അവസാനിപ്പിക്കും .നാട്ടകം പോളിടെക്നിക്കിന് മുൻപിൽ മിഗ് 23 സ്ഥാപിച്ച ശേഷം തൊട്ടുപിറകെ നാട് കോവിഡിൻ്റെ പിടിയിൽ അകപ്പെട്ടു .അതിനാൽ കാഴ്ച്ചക്കാരുണ്ടായില്ല .കോവിഡ് ഇളവുകൾ വന്നതോടെ ഇനി കാഴ്ചക്കാരുണ്ടാകും . എംസി റോഡിൽ കൂടി യാത്ര ചെയ്താലും കാണാൻ കഴിയുന്ന വിധമാണ് വിമാനം സ്ഥാപിച്ചിരിക്കുന്നത്
