സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിണറായി സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളാകും ആദ്യം പരിശോധിക്കുകയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.
പിൻവാതിൽ നിയനങ്ങളിൽ എൽഡിഎഫ് സർക്കാരിനെതിരെ വലിയ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ട് പോകുന്നതിനിടെയാണ് വേണുഗോപാലിന്റെ പ്രതികരണം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സർക്കാർ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.
ആരോഗ്യ വകുപ്പിന്റെ വീഴ്ച കണ്ടെത്തുകയാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതിന് പകരം സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.