യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ചെന്നിത്തല നയം വ്യക്തമാക്കിയത്.
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമമാണ് കേരള ബാങ്ക് രൂപീകരണത്തിന് പിന്നിൽ. നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് കേരള ബാങ്ക് രൂപീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.