യുഡിഎഫുമായി സഹകരിക്കാൻ തയാറെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎൽഎ.
ഒന്നിച്ചുപോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.
ഉമ്മൻ ചാണ്ടി തിരുവന്തപുരത്ത് കാണാമെന്ന് പറഞ്ഞു.
കോൺഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം. പി.സി തോമസിനെ യുഡിഎഫിൽ എടുക്കാൻ തീരുമാനമായിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു.