യുഡിഎഫിന് ഇത് നിർണായകമായ തിരഞ്ഞെടുപ്പാണെന്നും പരാജയപ്പെട്ടാൽ അത് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും കെ.സുധാകരൻ എം.പി.
ഇരിക്കൂറിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
‘ഇത് നിർണായകമായ തിരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വർഷം യുഡിഎഫ് അഞ്ച് വർഷം എൽഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയർന്നുവരുന്നുണ്ട്. പക്ഷേ അവർ ശക്തരല്ല. എന്നാൽ അവർ ശക്തരാകുന്ന നടപടിയിലേക്ക് യുഡിഎഫിന്റെ പരാജയം നയിക്കുമെന്ന ഓർമ ഓരോരുത്തർക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച് വരണം’ – സുധാകരൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയൻ കൽതുറുങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു