17.1 C
New York
Saturday, August 13, 2022
Home Kerala മ്യുകോർ മൈക്കോസിസ്;ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ്

മ്യുകോർ മൈക്കോസിസ്;ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ്

*മ്യുകോർ മൈക്കോസിസ്;ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ്*

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് ബാധിതരിൽ മ്യുകോർ മൈക്കോസിസ് (ബ്ളാക്ക് ഫംഗസ്) അണുബാധ സ്ഥിരീകരിച്ചതില്‍ ഭീതി വേണ്ടെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. മ്യുകോർ മൈക്കോസിസ് ഒരു പകർച്ച വ്യാധിയല്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

സ്റ്റിറോയ്ഡ് വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന
അനിയന്ത്രിത പ്രമേഹവവും രോഗ പ്രതിരോധ ശേഷിക്കുറവുമുള്ളവരില്‍ നേരത്തെ തന്നെ അപൂര്‍വ്വമായി കണ്ടുവന്നിരുന്ന അണുബാധയാണിത്.

മറ്റുള്ളവര്‍ക്ക് ഈ ഫംഗസ്  ബാധ ഉണ്ടാകുന്നത് വിരളമാണ്. മുകളില്‍ സൂചിപ്പിച്ച വിഭാഗത്തില്‍ പെടാത്ത കോവിഡ് രോഗികള്‍ക്ക് ബാധിക്കാന്‍ സാധ്യതയുമില്ല.  സംസ്ഥാനത്ത് ആകെ നിലവില്‍ 19 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിനു മുന്‍പും സംസ്ഥാനത്ത് വർഷത്തില്‍ ശരാശരി പത്തിൽ താഴെ ആളുകളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.  ഇതിനു ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളില്‍ ലഭ്യമാണ്. 

രോഗകാരണമായ ഫംഗസ് മണ്ണിലാണ് കാണപ്പെടുന്നത്. സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയരാകുന്ന അനിയന്ത്രിത പ്രമേഹവും പ്രതിരോധശേഷിക്കുറവുമുള്ളവര്‍  മാസ്ക് ശരിയായി ധരിക്കുകയും വീടുകളിൽ തന്നെ കഴിയുകയും ചെയ്യുന്നത് രോഗ ബാധ ഒഴിവാക്കാന്‍ സഹായിക്കും. 

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നതും നിര്‍ദ്ദിഷ്ഠ കാലയളവിനു   ശേഷവും കഴിക്കുന്നതും  ഒഴിവാക്കേണ്ടതാണ്-ഡി.എം.ഒ പറഞ്ഞു. 

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: