ബെന്നി ആശംസ – ഫിലിം ഡയറക്ടർ
എൻ്റെ നിപ എന്ന സിനിമയിൽ ടെറ്റിൽ കഥാപാത്രമായി ബബി ലി നെ വിളിച്ചപ്പോൾ ആദ്യം ബബിലി ന് അമ്പരപ്പ്..
കളിയാക്കുകയാണോ എന്നു ചോദിച്ചു.
ഷൂട്ടിംഗിന് ആദ്യ ദിവസം വന്നപ്പോൾ ബബിൽ കെട്ടിപ്പിടിച്ച് കരഞ്ഞു
ചങ്ങനാശ്ശേരിയിൽ ഒത്തിരി സിനിമാക്കാരുണ്ടായിരുന്നിട്ടും ആരും ബബിലി ന് ഒരു ചാൻസ് നൽകിയില്ല. സമൂഹത്തിലെ തിന്മകൾക്കെതിരെ ഒറ്റയാൾ നാടകം നടത്തി പ്രതിഷേധിച്ച ബബിലി ന് തന്റെ സ്വത്തുക്കൾ നഷ്ടപ്പെട്ടു ഒപ്പം ഭാര്യയും മക്കളും നഷ്ടമായി.. ബബിലി ന് അതിൽ പരിഭവമിലായിരുന്നു. കലയായിരുന്നു വലുത്. കോട്ടയം നസീർ ഉൾപ്പെടെ ഒട്ടേറെ ശിഷ്യന്മാർ ആർട്ടിസ്റ്റ് സുജാതൻ ഉൾപ്പെടെ നീണ്ട കലാകാരന്മാരുടെ സൗഹൃദം… ആരോടും പരാതി ഇല്ലാതെ പരിഭവമില്ലാതെ നടന്ന ബബിലി ന് ഞാൻ നൽകിയ സമ്മാനമായിരുന്നു നിപ്പയിലെ വേഷം. കാരണം ഞാൻ ബബിലിൻ്റെ ആരാധകനായിരുന്നു.
കോവിഡ് മൂലം നിർത്തിവച്ച എന്റെ സിനിമയുടെ ഷൂട്ട് നാല് നാൾക്ക് മുൻപാണ് തീർന്നത് ഇതിനിടക്ക് ബബിൽ കുറേ ഹസ്ര ചിത്രങ്ങളിൽ വേഷമിട്ടു കോട്ടയം ഗാന്ധിസ്വകയറിലും ചങ്ങനാശ്ശേരി മുൻസിപ്പൽ ജംഗഷനിലും നടത്തിയ പരിപാടി ഞാനാണ് ഉദ്ഘാടനം ചെയ്തത്
മേക്കപ്പിട്ടാൽ ബബിൽ കഥാപാത്രമായി മാറും ആ മാറ്റത്തിനിടയ്ക്ക് മുൻസിപ്പൽ ജംഗഷനിൽ വച്ച് കാൽ മുറിഞ്ഞു കടുത്ത പ്രമേഹം മൂലം മുറിവ് പഴുത്തു രണ്ട് വിരൽ മുറിച്ചു.
രണ്ടു ദിവസം മുൻപ് ചങ്ങനാശേരി ഗവ: ആശുപത്രിയിൽ വച്ചായിരുന്നു ഞങ്ങളുടെ അവസാന കുടി കാഴ്ച താൻ ടെറ്റിൽ റോളിൽ അഭിനയിച്ച സിനിമ കാണണമെന്നാണ് അവസാന ആഗ്രഹമെന്നു പറഞ്ഞു. ഞാൻ ചിത്രജ്ഞലിയിലേക്ക് പോവുകയാണ് പടം അടുത്ത മാസം റിലീസാകും എന്നു പറഞ്ഞ് പിരിഞ്ഞു. ഇന്ന് ബസിലിൻ്റെ അവസാനസീനും വക്കം ഗോപൻ എന്ന ഡബ്ബിംഗ് അർട്ടിസ്റ്റ് ഡബ്ബ് ചെയ്തു തീർത്തു വൈകി റുമിലെത്തിയപ്പോൾ ആ വാർത്ത അറിഞ്ഞു .. സിനിമ എന്ന മോഹം വിട്ട് ബബിൽ യാത്രയായി..
ചങ്ങനാശേരിയുടെ സ്വന്തം കലാകാരാ..വേദനയോടെ വിട..
നിങ്ങൾ പലർക്കും കോമാളിയായിരുന്നു..പക്ഷെ, നിങ്ങൾ കലാകാരനായിരുന്നു..
പ്രണാമം …
