17.1 C
New York
Wednesday, September 22, 2021
Home Kerala മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ നാടൻ പാട്ടുകാരൻ അറസ്റ്റിൽ .

മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ നാടൻ പാട്ടുകാരൻ അറസ്റ്റിൽ .

സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് പതിവാക്കിയ നാടന്‍ പാട്ടുകാരന്‍ അറസ്റ്റില്‍.

കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രന്‍ ആണ് അറസ്റ്റിലായത്. നെടുമ്ബാശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കാലടി പഞ്ചായത്തിലാണ് സംഭവം. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സൈക്കിള്‍ മെക്കാനിക്കാണ് ഇയാള്‍. പഞ്ചര്‍ ഒട്ടിക്കുമ്ബോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച്‌ ദൃശ്യം പകര്‍ത്തുകയാണ് പതിവ്.
പഞ്ചൊറൊട്ടിക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികളുടെ ചിത്രം ഇതുപോലെ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറഞ്ഞത്. ഒരു പെണ്‍കുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് കാറ്റടിക്കാന്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയ പെണ്‍കുട്ടി മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി ഫോണ്‍ പിടിച്ചു വാങ്ങിയെങ്കിലും കാലില്‍ പിടിച്ചു വീഴ്ത്തി ഇയാള്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. മല്‍പിടുത്തം നടത്തിയാണു പെണ്‍കുട്ടി ഇയാളുടെ പക്കല്‍ നിന്നു ഫോണ്‍ സ്വന്തമാക്കിയത്. ഫോണ്‍ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതില്‍ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോണ്‍ പിതാവിനെ ഏല്‍പ്പിച്ചു. പിതാവ് ഫോണ്‍ പരിശോധിച്ചു പോലിസില്‍ പരാതി നല്‍കിയതോടെയായിരുന്നു അറസ്റ്റ്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...
WP2Social Auto Publish Powered By : XYZScripts.com
error: