മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറക്കും. ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത് . ഏപ്രിൽ 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെയാണ്. ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ആണ് ശബരിമലയില്‍ പ്രവേശനം. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമാണ് കാണിക്കേണ്ടത്.