ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്.
ബുധനാഴ്ച്ച മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരം നടത്തും.
വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ് യോഗങ്ങള്‍ എന്നിവയാകും ബഹിഷ്കരിക്കുക.
ബുധനാഴ്ച്ച മുതല്‍ എല്ലാ ദിവസവും കരിദിനം ആചരിക്കും.
ഈ മാസം പത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനും 17 ന് ഒപിയും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്കരിക്കാനും തീരുമാനമായി.
2016 മുതലുള്ള ശമ്ബള കുടിശ്ശികയും അലവന്‍സും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്.