മെട്രോമാൻ ഇ. ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ശ്രീധരന് ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകും. താൻ മത്സരിക്കണോ എന്ന് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മഞ്ചേശ്വരത്ത് വിജയ സാധ്യതയുള്ളവരെ പരിഗണിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്റെ ഒറ്റയാൾ സമരം വെല്ലുവിളിയല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.