മെട്രോമാന് ഇ. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനത്തെ തിരുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ.
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു. ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് കെ. സുരേന്ദ്രന് തന്നെ അറിയിച്ചെന്നും മുരളീധരന് പറഞ്ഞു.
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചതായി മാധ്യമ റിപ്പോർട്ടുകൾ കണ്ടു. പാർട്ടി അധ്യക്ഷനുമായി താൻ സംസാരിച്ചിരുന്നു. അദ്ദേഹം അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പറഞ്ഞു. കേരളത്തിലെ ചില പ്രശ്നങ്ങൾ താൻ ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്. ഇതിനെ ഒരു പ്രഖ്യാപനമായി കണക്കാക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞതായി മുരളീധരൻ അറിയിച്ചു.