17.1 C
New York
Saturday, June 3, 2023
Home Kerala മൂവാറ്റുപുഴയിൽ അഞ്ചു വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഢനം ഏറ്റതായി മെഡിക്കൽ റിപ്പോർട്ട്.

മൂവാറ്റുപുഴയിൽ അഞ്ചു വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഢനം ഏറ്റതായി മെഡിക്കൽ റിപ്പോർട്ട്.

മൂവാറ്റുപുഴയിൽ അഞ്ചു വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഢനം ഏറ്റതായി മെഡിക്കൽ റിപ്പോർട്ട്.

കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിക്കാണ് ക്രൂരമായ ലൈംഗിക പീഢനം ഏറ്റതായി മെഡിക്കൽ റിപ്പോർട്ട് ഉള്ളത്.

നാളെ മൂവാറ്റുപുഴ പോലീസിന് റിപ്പോർട്ട് കൈമാറും.

വയറുവേദനയും വയർ വീർത്തു വരികയും, മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മാതാപിതാക്കൾ കഴിഞ്ഞ മാർച്ച് 27 ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

സൈക്കിളിൽ നിന്ന് വീണ് പരിക്കു പറ്റി എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും പിന്നീട് ഇവിടെ നടത്തിയ പരിശോധനയിൽ കുടലിൽ മുറിവുകളുള്ളതായും വ്യക്തമായി.

അടിയന്തര ശസ്ത്രക്രിയക്കായി നടത്തിയ കൂടുതൽ പരിശോധനയിലാണ് കുട്ടിക്ക് അതിക്രൂരമായ പീഢനം ഏറ്റതായി തിരിച്ചറിഞ്ഞത്.

ചികിത്സ സംബന്ധിച്ച് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് ആണ് പരിക്ക് സംബന്ധമായ വിദഗ്ധ പരിശോധന നടത്തിയത്.

ലൈംഗിക അവയവങ്ങളിൽ, മാരകമായ ക്ഷതമേൽക്കൽ, മൂർഛയുള്ള വസ്തു ഉപയോഗിച്ച് ഉള്ള പരിക്ക്,കുട്ടിയുടെ മലദ്വാരത്തിലും, രഹസ്യ ഭാഗത്തുമുള്ള മുറിവുകൾ എന്നിവ കുട്ടിക്ക് സൈക്കിളിൽ നിന്ന് വീണപ്പോൾ സംഭവിച്ച പരിക്കുകളല്ലെന്ന്  കണ്ടെത്തി.

കുട്ടിയുടെ കാലിനും ഏറെ നാൾ മുമ്പ് ഒടിവ് സംഭവിച്ചിട്ടുണ്ട്.കൂടാതെ കൈ മുൻപ് ഒടിഞ്ഞിരുന്നു. ശരീരത്തിൽ നിരവധി മുറിവ് ഉണങ്ങിയ പാടുകളും കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങളോളം ഭക്ഷണം നൽകിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ്‌ കണ്ടെത്തി.

കുട്ടിയുടെ ആരോഗ്യനില പൂർണ്ണ സ്ഥിതിയിൽ എത്തിയതായി ബോർഡ് വിലയിരുത്തി. അതേ സമയം കുട്ടിയുടെ ശരീരം പൂർണമായി എക്സറേ എടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്.ആരോഗ്യ സ്ഥിതി വളരെ മെച്ചപ്പെട്ടതായാണ് ഡോക്ടർമാരുടെ നിഗമനം.
ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അദ്ധ്യക്ഷതയിൽ, ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളുടെ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ബോർഡ് യോഗം.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...

ഒഡീഷ ട്രെയിൻ അപകടം; മരണം 280 ലെത്തി, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു...

ജൂൺ ആറ് വരെ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;നാളെമുതൽ ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...
WP2Social Auto Publish Powered By : XYZScripts.com
error: