ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഈ സംസ്ഥാനങ്ങളിൽ ഒരുമാസത്തോളം പ്രതിദിന കോവിഡ് കേസുകൾ റെക്കോർഡ് വർധവിലെത്തിയതിന് ശേഷമാണ് രോഗവ്യാപനം കുറയുന്നത്. ‘
അതേസമയം ഇക്കാര്യം വിലയിരുത്തുന്നതിനുള്ള പ്രാരംഭഘട്ടം മാത്രമാണിതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ രോഗമുക്തി നിരക്കിലും പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലെവ് അഗർവാൾ പറഞ്ഞു. ഞായറാഴ്ച 78 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് തിങ്കളാഴ്ച 82 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Facebook Comments