17.1 C
New York
Saturday, January 22, 2022
Home Kerala മൂന്നുദിവസത്തിനിടെ പത്തനംതിട്ടയില്‍, ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് 1270 പേരെ

മൂന്നുദിവസത്തിനിടെ പത്തനംതിട്ടയില്‍, ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് 1270 പേരെ

കനത്ത മഴ പെയ്ത 16, 17, 18 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തത് 1270 പേരെ. വിവിധ ഓഫീസുകളിലായി 82 കോളുകളാണ് ലഭിച്ചത്. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് ടീം 606 പേരെയാണ് രക്ഷപ്പെടുത്തിയത്.

അടൂര്‍ ഫയര്‍ഫോഴ്‌സ് ടീം 124 പേരേയും കോന്നി ഫയര്‍ഫോഴ്‌സ് ടീം 20 പേരെയും റാന്നി ഫയര്‍ഫോഴ്‌സ് ടീം 70 പേരെയും തിരുവല്ല ഫയര്‍ഫോഴ്‌സ് ടീം 450 പേരെയുമാണ് രക്ഷപ്പെടുത്തിയത്.

പത്തനംതിട്ടയില്‍ 24 ഫോണ്‍കോളുകളും അടൂരില്‍ ഏഴ് കോളുകളും കോന്നിയില്‍ മൂന്നു കോളും റാന്നിയില്‍ ഒന്‍പത് കോളുകളും തിരുവല്ലയില്‍ 35 കോളും സീതത്തോട് നാല് ഫോണ്‍കോളുകളുമാണ് ഈ ദിവസങ്ങളില്‍ ലഭിച്ചതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...
WP2Social Auto Publish Powered By : XYZScripts.com
error: