മൂന്നാമങ്കത്തിന് തയാറായിരിക്കുന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ സിപിഐക്കുള്ളിൽ പൊട്ടിത്തെറി.
തീരുമാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഐ നേതാവും പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായ ബങ്കളം പി. കുഞ്ഞിക്കൃഷ്ണന് കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം രാജിവച്ചു.
കൂടാതെ സിപിഐക്ക് സ്വാധീനമുള്ള മടിക്കൈ പഞ്ചായത്തിലെ രണ്ടു ലോക്കൽ കമ്മിറ്റികളിലെ മുഴുവൻ നേതാക്കളും രാജിക്കത്ത് നൽകി. രണ്ടു ലോക്കൽ സെക്രട്ടറിമാർ, 14 ബ്രാഞ്ച് സെക്രട്ടറിമാർ, പഞ്ചായത്തിൽനിന്നുള്ള മണ്ഡലം കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് രാജിക്കത്ത് നൽകിയത്.
കാഞ്ഞങ്ങാട് നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ മടിക്കൈയിൽനിന്നുള്ള നേതാക്കളാരും പങ്കെടുത്തിരുന്നില്ല