മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു.
ദേശീയ അധ്യക്ഷൻ നഡ്ഡ പങ്കെടുക്കുന്ന തൃശൂരിൽ നടക്കുന്ന ബിജെപി സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ തനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജേക്കബ് തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു