മുൻമന്ത്രി കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം ബുധനാഴ്ച്ച നടക്കും. സി.എച്ച്.മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യു സഹകരണ മന്ത്രിയായിരുന്നു. മൂന്നു തവണ (1965,1970,1977) നിയമസഭാംഗമായി. കേരള കോൺഗ്രസ് പ്രതിനിധി ആയിട്ടാണ് അദ്ദേഹം ചങ്ങനാശ്ശേരിയിൽ നിന്ന് വിജയിച്ചത്.. ചങ്ങനാശേരി നഗരസഭ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1964-ൽ രൂപീകൃതമായ കേരള കോൺഗ്രസിൽ അദ്ദേഹം ചേരുകയും അടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു. പെസഹാ വ്യാഴം പൊതു അവധിയായി മാറ്റണമെന്ന ആവശ്യം അംഗീകരിപ്പിക്കുന്നതിൽ കെ.ജെ ചാക്കോ നിർണായക പങ്കാണ് വഹിച്ചത്.