മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും.
നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്കൂളുകൾ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്ച്ച അവധിയായിരിക്കും.
Facebook Comments