മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്കു ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
ലീഗിനെ എന്‍ഡിഎയിലേക്കു ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ് ലീഗ്. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ക്ഷണിക്കുന്നതാണ് ബിജെപിക്ക് നല്ലത്. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.