17.1 C
New York
Thursday, September 23, 2021
Home Kerala മുസ്ലിം സംഘടനകളുടെ മാര്‍ച്ചിനു മറുപടിയുമായി ബിഷപ്പ് ഹൗസിലേയ്ക്ക് ഇന്ന് പാലാക്കാരുടെ ഐക്യദാര്‍ഢ്യ റാലി, പിന്തുണയുമായി ക്രിസ്തീയ...

മുസ്ലിം സംഘടനകളുടെ മാര്‍ച്ചിനു മറുപടിയുമായി ബിഷപ്പ് ഹൗസിലേയ്ക്ക് ഇന്ന് പാലാക്കാരുടെ ഐക്യദാര്‍ഢ്യ റാലി, പിന്തുണയുമായി ക്രിസ്തീയ സംഘടനകളും

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുസ്ലിം സംഘടനകള്‍ ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിന് മറുപടിയുമായി പാലാ നിവാസികള്‍. ഇന്ന് വൈകുന്നേരം 3 മണിക്ക് ബിഷപ്പ് ഹൗസിലേയ്ക്ക് ഐക്യദാര്‍ഡ്യ റാലി നടത്തും. വിവിധ ക്രിസ്തീയ സംഘടനകളും മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തുവന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലഘട്ടമല്ല ഇതെന്ന് ജിഹാദികള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ മനസ്സിലാക്കണമെന്ന് അദേഹം പറഞ്ഞു. മാഷിനെ അപായപ്പെടുത്തിയപ്പോള്‍ ഉണ്ടായ തരത്തിലുള്ള പ്രതിഷേധമായിരിക്കില്ല ഇനി ഉണ്ടാകാന്‍ പോകുന്നതെന്നും ഇവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളും ഓര്‍ക്കണമെന്ന് അദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പരാമര്‍ശം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് ദീപികയുടെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. അദേഹം പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോള്‍ സംയമനത്തോടെ പെരുമാറിയത് ഭീരുത്വത്തിന്റെ ലക്ഷണമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പാലാ ബിഷപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. എസ്ഡിപിഐ ബിഷപ്പ് ഹൗസിലേയ്ക്ക് ഇന്നലെ മാര്‍ച്ച്‌ നടത്തിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: