മുളക്കുളം ഗ്രാമ പഞ്ചായത്ത് അധികാരികളും, കോട്ടയം ജില്ലാ സാമൂഹ്യ നീതി ഓഫീസും കൈയൊഴിഞ്ഞപ്പോൾ സജിക്ക് സൗഹൃദ തുണയായി.
കഴിഞ്ഞ 8 ദിവസമായി നടക്കുവാൻ പോലും പറ്റാതെ പെരുവയിലെ ടാക്സി സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെട്ടിൽ അവശനായി കിടക്കുകയായിരുന്ന നാടോടി വിഭാഗത്തിൽപ്പെട്ട സജി എന്ന 38 വയസ്സുള്ള ചെറുപ്പക്കാരനെയാണ് സൗഹൃദയുടെ നേതൃത്വത്തിൽ ചികിത്സയും, താമസസൗകര്യവും ഒരുക്കിയത്. കൊടുംതണുപ്പത്ത് ഒരു പായ പോലുമില്ലാതെയാണ് സജി ടൈലിന്റെ മുകളിൽ കഴിച്ചു കൂട്ടിയത്.
വർഷങ്ങൾക്കുമുൻപ് പെരുവ കൂട്ടാനിക്കൽ കോളനിയിൽ താമസിച്ചിരുന്ന സജിയുടെ വീട് ഇടിഞ്ഞുപൊളിഞ്ഞു പോയപ്പോൾ താമസം കടതിണ്ണയിലായി.
കുറെ ദിവസമായി കാലിന് വേദന അനുഭവപ്പെടുകയും, ക്രമേണ സ്വാധീനം നഷ്‌ടപ്പടുകയും ചെയ്തു. ഭക്ഷണം കഴിക്കുവാനോ മലമൂത്രവിസർജ്ജനം ചെയ്യുവാൻ പോകുവാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവർമാരയ സ്നേഹിതരാണ് സജിക്ക് ഭക്ഷണം നൽകിയത്.
ടാക്സി സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെട്ടിൽ കഴിഞ്ഞിരുന്ന സജിയുടെ ദയനീയ അവസ്ഥ പലവട്ടം മുളക്കുളം ഗ്രാമ പഞ്ചായത്തധികൃതരെ അറിയിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് മാത്രമല്ല,നിങ്ങൾക്ക് ശല്യമാണെങ്കിൽ ആരുംമറിയാതെ കീഴൂർ, മുഴയംമൂടിലുള്ള വെയിറ്റിംഗ് ഷെട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കുവാൻ പ്രധാന പഞ്ചായത്ത് അധികാരി പറഞ്ഞു. ഞാൻ പറഞ്ഞതായി പറയരുതെന്നു പ്രത്യേകം പറയുകയും ചെയ്തു. ഇതു പറയുന്ന സമയത്ത് ഒരു ചെറുപ്പമുള്ള മെമ്പർ കൂടെയുണ്ടായിരുന്നു എന്നതാണ് നമ്മുടെ നാടിന്റെ അപമാനം.
ജില്ലാ സാമൂഹിക നീതി ഓഫിസ് മേധാവി PP ചന്ദ്രബോസിനെ പലവട്ടം വിവരം അറിയിച്ചങ്കിലും കോവിഡ് കാലമായതിനാൽ മറ്റു മാർഗം ഒന്നും ഇല്ലായെന്നാണ് മറുപടി ലഭിച്ചത്. നമ്മുടെ നിയമം ഇതിനൊന്നും അനുവാദിക്കുന്നില്ലായെന്നും അറിയിച്ചു. മാറ്റേണ്ട നിയമങ്ങൾ മാറ്റണം. അതിനു ശ്രമിക്കേണ്ടതും, അധികാരികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതും ഉദ്യോഗസ്ഥന്മാരാണ്. അതിനു അവർ തയ്യാറാകുന്നില്ലാ എന്നതാണ് നമ്മുടെ നാടിന്റെ ശാപം.
പിന്നീട് സൗഹൃദയുടെ പ്രവർത്തകരും, ഡ്രൈവർമാരായ സ്നേഹിതരും ചേർന്നു സജിയെ കുളിപ്പിച്ച് വൃത്തിയാക്കി, നല്ല വസ്ത്രം ധരിപ്പിച്ചു വൈക്കം ഗവൺമെൻ്റ് ആശുപത്രിയിലെത്തിക്കുകയും, കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് സൗഹൃദയുടെ പ്രവർത്തകർ പിറവത്തെ കക്കാട്ടിൽ പ്രവർത്തിക്കുന്ന ക്രിസ്തു രാജാ പ്രെയർ സെന്റർ ബെഗർ ഹോമിലെത്തിച്ചത്.
ആരുംഇല്ലാത്തവരും, വഴിയിൽ ഉപേക്ഷിക്കപ്പെട്ടവരും, ബുദ്ധിമാന്ദ്യമുള്ള അറുപതോളം പേർ ബെഗർ ഹോമിൽ അന്തേവാസികളായിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിലും, എല്ലാവരും കൈവിട്ടപ്പോൾ സൗകര്യകുറവുണ്ടായിട്ടും സജിയെ സ്വീകരിക്കുവാനുള്ള മനസ്സു കാണിച്ച ക്രിസ്തു രാജാ പ്രയർ സെന്റർ ബെഗർ ഹോമിലെ ഡയറക്ടർ. ബ്രദർ ജയിസൺ K സ്കറിയായിക്കു ഒരായിരം നന്ദി അറിയിക്കുന്നു.
സജിയുടെ കോവിഡ് പരിശോധനയ്ക്കും മറ്റും എല്ലാവിധ സഹായം ചെയ്തു തന്ന വെളളൂർ പോലീസ് SHO. CS ദീപൂ സാറിനും, KV സന്തോഷ് സാറിനു SI (Grade) പ്രത്യേകം നന്ദി അറിയിക്കുന്നു.
സജിയുടെ എല്ലാ കാര്യങ്ങളിലും സൗഹൃദയുടെ സീനിയർ വൈസ് പ്രസിഡന്റ് TM രാജു തെക്കേക്കാലായിലും, കമ്മറ്റിയംഗം ലിജു പൗലോസ് നടുപ്പുരയിലും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും പ്രത്യേകിച്ചു ഡ്രൈവർമാരായ സ്നേഹിതർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.TM Sadan Peruva [പ്രസിഡന്റ് സൗഹൃദ 9446758141]