മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയ്ക്ക് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നിലപാടെന്ന് ജോസ് കെ.മാണി എംപി. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്ന തമിഴ്നാടിന്റെ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ ചെയ്യാവുന്നത് ചെയ്യുകയാണ് ആദ്യത്തെ ഘട്ടം. പക്ഷേ അതിനുകഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരം കണ്ടേപറ്റുവെന്നും ജോസ് കെ.മാണി വ്യക്തമാക്കി.