17.1 C
New York
Wednesday, December 1, 2021
Home Kerala മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടു കൊടുക്കുക, ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ...

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടു കൊടുക്കുക, ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാം പണിയും സന്തോഷ് പണ്ഡിറ്റ്.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും, തമിഴ്നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശ്‌നം പരിഹാരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കണമെന്നും, അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല .

സ്കൂള്‍ ബസ് അപകടത്തില്‍ പെടുമ്ബോള്‍ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉറപ്പാക്കുക.

സ്ത്രീധനത്തിന്റെ പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചര്‍ച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികള്‍ ആണ് ഇവിടെ നടക്കുന്നത് .

എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്ബോള്‍ ദുഃഖം ആദരാഞ്ജലികള്‍, പിന്നെ ഒരു അന്വേഷണ കമ്മീഷന്‍.( അതിന് കുറച്ചു കോടികള്‍ കത്തിക്കും . അത്രതന്നെ . )

ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ സമ്ബുഷ്ടം ആകുകയും ചെയ്യും .

ലോകത്തിന്റെ ഏതുകോണിലുള്ളവരെയും “save”ചെയ്യുവാന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍ ഇനിയെങ്കിലും സ്വയം “save” ചെയ്യാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും , തമിഴ്നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: