17.1 C
New York
Wednesday, December 1, 2021
Home Kerala മുല്ലപ്പെരിയാർ: ചോർച്ച ദിവസവും 2 ലക്ഷം ലീറ്റർ.

മുല്ലപ്പെരിയാർ: ചോർച്ച ദിവസവും 2 ലക്ഷം ലീറ്റർ.

ജലനിരപ്പ് 139.85 അടിയിൽ എത്തുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 2 ഗാലറിക‍ളിലൂടെ ഒരു ദിവസം ചോരുന്നത് 2 ലക്ഷം ലീറ്റർ വെള്ളം. ഒരു മി‍നിറ്റിൽ ചോരുന്നത് 138.777 ലീറ്റർ. രണ്ടാഴ്ച മുൻപ് മി‍നിറ്റിൽ 129.447 ലീറ്ററായിരുന്നു ചോർച്ച. 5 വർഷം മുൻപ് ഇത് 89 ലീറ്റർ മാത്രമായിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരം തമിഴ്നാട് സർക്കാർ കൈമാറിയ സത്യവാങ്മൂലത്തിലാണു ചോർച്ചയുടെ വിവരങ്ങളുള്ളത് (സ്വീപ്പേജ് ഡേറ്റ).

അണക്കെട്ടിന്റെ 2 ഗാലറി‍കളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളമാണു സ്വീപ്പേജ്. അടിത്തട്ടിൽനിന്ന് 10, 45 അടി ഉയരത്തിലാണ് ഈ ഗാലറികൾ. ഈ മാസം 8 മുതൽ 14 വരെയുള്ള സ്വീപ്പേജ് ഡേറ്റയാണ് തമിഴ്നാട് കോടതിയിൽ നൽകിയത്. മുൻ വർഷങ്ങളിലെ ചോർച്ചയുടെ കണക്കുകൾ സത്യവാങ്മൂലത്തിൽ ചേർത്തിട്ടില്ല. 14 ലെ കണ‍ക്കു പ്രകാരം 10 അടി ഉയരത്തിലുള്ള ഗാലറിയിൽ മിനി‍റ്റിൽ 107.025 ലീറ്റർ ചോരുന്ന‍ു. 45 അടി ഉയരത്തിൽ 31.752 ലീറ്റ‍റാണു ചോർച്ച.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: