17.1 C
New York
Tuesday, January 25, 2022
Home Kerala മുല്ലപ്പെരിയാറിൽ ഗുരുതര പ്രശ്നങ്ങൾ" യു.എൻ. റിപ്പോർട്ട് സുപ്രീം കോടതിക്ക് മുന്നിലേക്ക്.

മുല്ലപ്പെരിയാറിൽ ഗുരുതര പ്രശ്നങ്ങൾ” യു.എൻ. റിപ്പോർട്ട് സുപ്രീം കോടതിക്ക് മുന്നിലേക്ക്.

മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പറയുന്ന യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്‍റെ’ റിപ്പോര്‍ട്ട് സുപ്രീംകോടതിയിൽ.

കേരളത്തില്‍‍ ആവര്‍ത്തിക്കുന്ന പ്രളയ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോര്‍ട്ടിലേക്കും കൊണ്ടുവരാന്‍ ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2021 ജനുവരിയിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. പ്രളയ സമാനമായ അവസ്ഥയില്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിട്ട് ഹര്‍ജിയില്‍ പറയുന്നു.

വളരെ അലക്ഷമായാണ് പ്രളയകാലത്ത് ഡാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

അതേ സമയം യുഎന്‍ യൂണിവേഴ്സിറ്റി റിപ്പോര്‍ട്ടില്‍ നൂറിലധികം വര്‍ഷം പഴക്കമുണ്ട് മുല്ലപ്പെരിയാര്‍ ഡാമിനെന്നും. അണക്കെട്ട് ഭൂകമ്ബസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അണക്കെട്ട് നിര്‍മ്മിച്ച കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായ വസ്തുക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര്‍ അപകടത്തിലാകും. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്ക വിഷയമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നല്‍കി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഇക്കാര്യം കാണിച്ച്‌ കേന്ദ്രസര്‍ക്കാരിനും കത്തയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാ‍ര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളും കണ്ടെത്തി. മുല്ലപ്പെരിയാര്‍ തുറന്നാലുള്ള വെള്ളം നിലവില്‍ ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: