17.1 C
New York
Saturday, January 22, 2022
Home Kerala മുല്ലപ്പെരിയാര്‍, ആളിയാര്‍, ഇടുക്കിയിലെ നെടുംകണ്ടം, കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു.

മുല്ലപ്പെരിയാര്‍, ആളിയാര്‍, ഇടുക്കിയിലെ നെടുംകണ്ടം, കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ആളിയാര്‍, ഇടുക്കിയിലെ നെടുംകണ്ടം, കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറില്‍ ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഇന്നലെ രാവിലെ സ്പില്‍വേയിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. വൈകിട്ട് ആദ്യം നാല് ഷട്ടറുകളും പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറക്കുകയായിരുന്നു.

കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: