മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരൻ കെ.പി.സി.സി. പ്രസിഡന്റ് ആവുമെന്ന് റിപ്പോർട്ട്.
മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നൽകാൻ ആലോചന.
മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡൽഹിയിൽവെച്ചുതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും സൂചനയുണ്ട്.
ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കും.
താത്കാലികമായി ചുമതല ഏറ്റെടുക്കാൻ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പി.സി.സി. അധ്യക്ഷപദം പാർട്ടി ഏൽപിച്ചാൽ ചുമതല ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താൻ ഒരു ആർത്തിപ്പണ്ടാരമല്ലെന്നും സുധാകരൻ ഇന്നലെ പ്രതികരിച്ചിരുന്നു.