17.1 C
New York
Monday, August 8, 2022
Home Kerala മുന്നോക്കസംവരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്‌എസ്

മുന്നോക്കസംവരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്‌എസ്

മുന്നാക്കസംവരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്‌എസ് .സംവരണത്തില്‍ അര്‍ഹരായ മുന്നാക്കസമുദായാംഗങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സര്‍ക്കാര്‍ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് എന്‍എസ്‌എസ്സിന്‍റെ വിമര്‍ശനം. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍ഹര്‍ജിക്കൊപ്പം മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി നല്‍കിയെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കസമുദായാംഗങ്ങള്‍ക്ക് അതിന്‍റെ പ്രയോജനം വേണ്ടവണ്ണം കിട്ടുന്നില്ല. സര്‍ക്കാര്‍ ചട്ടം നടപ്പാക്കിയതില്‍ അപാകതകളുണ്ട് അവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്‌എസ് നേരത്തേ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. സര്‍ക്കാര്‍ നിയമിച്ച മുന്നാക്കകമ്മീഷന്‍ മുന്നാക്കസമുദായാംഗങ്ങളുടെ പട്ടിക ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 2019-ല്‍ സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തെങ്കിലും മുന്നാക്കസമുദായ പട്ടിക ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് എന്‍എസ്‌എസ് പരാതിപ്പെടുന്നു. സാമ്പത്തികസംവരണത്തിന്‍റെ അര്‍ഹത നിശ്ചയിക്കുന്ന നോണ്‍ ക്രീമി ലെയര്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കേ, മുന്നാക്കസമുദായപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സംവരണം നേടാന്‍ കഴിയാത്ത അവസ്ഥയും ഇപ്പോഴുണ്ട്. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിച്ചാല്‍ മാത്രമേ, ഏതൊക്കെ സമുദായാംഗങ്ങള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ട് എന്ന് നിശ്ചയിക്കാന്‍ കഴിയൂ. സാമ്ബത്തിക സംവരണം കിട്ടാന്‍ റവന്യൂ അധികാരികള്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് പലപ്പോഴും നല്‍കുന്നില്ല. അതും ഈ കാരണത്താലാണെന്ന് കരുതേണ്ടിയിരിക്കുന്നു. അതിനായി മുന്നാക്കസമുദായപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു ഉപഹര്‍ജിയും എന്‍എസ്‌എസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

നാലു നക്ഷത്ര പദവി ലഭിക്കുന്ന അമേരിക്കയിലെ ആദ്യ കറുത്തവർഗ്ഗക്കാരനായ മറീൻ-മൈക്കിൾ ഇ.ലൻഗ്ളി

വാഷിംഗ്ടൺ ഡി.സി.:  അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്തവർഗ്ഗക്കാരനായ ജനറൽ മൈക്കിൾ ഇ.ലാഗ്ലിക്ക് നാലു നക്ഷത്ര പദവി നൽകി. വാഷിംഗ്ടൺ ഡി.സി. മറീൻ ബാരക്കിൽ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ...

വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക് (എം.പി. ഷീല)

(ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെക്കുറിച്ചും എം.പി. ഷീല എഴുതുന്നു. ) ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് സ്വന്തം സ്വപ്നത്തത്തിനുമേല്‍ അടയിരുന്ന് വിജയം വിരിയിച്ച ഇന്ദ്രജാലക്കാരന്‍... ലക്ഷോപലക്ഷം പേരുടെ ചിന്തകള്‍ക്ക് വെളിച്ചവും ഊര്‍ജ്ജവും...

കാലാവധി നാളെ തീരുന്ന 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ.

ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി. അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ...

സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണം; നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തോട് മുഖ്യമന്ത്രി.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വികസന കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: