മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷൻ പി.സി. ജോര്‍ജ്.
ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിനുശേഷം മുന്നണികള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി പ്രവേശം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല. ആരുടെയും ഔദാര്യം പറ്റാന്‍ പോകാന്‍ ഇല്ല. 15 മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.