മുത്തച്ഛൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു
എരുമേലി: ഓട്ടോറിക്ഷ മറിഞ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു.കൊരട്ടി പള്ളിക്കശേരിയിൽ ദേവസ്യയുടെ മകന്റെ കുഞ്ഞാണ് മരിച്ചത്.
എരുമേലി കൊരട്ടി റോഡിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ താമസം നേരിട്ടതിനെ തുടർന്ന് ഒടുവിൽ എരുമേലി പോലീസിന്റെ ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുത്തച്ഛനായ ദേവസ്യയാണ് ഓട്ടോ ഓടിച്ചിരുന്നത്.കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവസ്യയുടെ ഭാര്യക്കും മരുമകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവസ്യക്ക് കാര്യമായി പരിക്കുകളില്ല. ഓട്ടോയുടെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു