പൊന്നാനി: ഏരിയ കമ്മറ്റി അംഗവും വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും മുൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ആറ്റുണ്ണി തങ്ങൾ സിപിഐഎമ്മിൽ നിന്നും രാജിവെച്ചു. നേരത്തെ ഡിവൈ എഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറിയായിരുന്ന ആറ്റുണ്ണിത്തങ്ങൾ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ ടി.എം.സിദ്ദീഖ് അനുകൂലിയാണ്.
ഇക്കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ വെളിയങ്കോട് എൽസി സെക്രട്ടറിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഏരിയാ സമ്മേളനത്തിലും ടി.എം.സിദ്ദീഖ് അനുകൂല നിലപാടാകും ഭൂരിപക്ഷത്തിന് എന്ന ധാരണ തെറ്റായിരുന്നു എന്ന് തെളിയുകയും സമ്മേളനം പാർടി മേൽക്കമ്മറ്റി നിലപാട് ശരിവയ്ക്കുകയും ചെയ്തതിലുള്ള പ്രതിഷേധമായാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാജി തീരുമാനം
ടി.എം.സിദ്ദീഖിനെതിരെ പാർട്ടി എടുത്ത നിലപാടിൽ പ്രതീക്ഷിച്ചാണ് രാജി. വരുംദിവസങ്ങളിൽ കൂടുതൽ പേർ രാജിവയ്ക്കും.