മുതിർന്ന നേതാക്കളെയാരെയെെങ്കിലും മഞ്ചേശ്വരത്ത് പരീക്ഷിക്കണമെന്നാവശ്യവുമായി സി പി എം പ്രാദേശിക നേതാക്കൾ രംഗത്ത്.
ഇടതു മുന്നണി ജില്ല കൺവീനർ കെ പി സതീഷ് ചന്ദ്രനോ,പാർട്ടി ജില്ല സെക്രട്ടറിയേറ്റംഗം വി പി പി മുസ്തഫയോ ഇത്തവണ മഞ്ചേശ്വരത്ത് മത്സരിക്കണമെന്നാണ് മണ്ഡലം കമ്മറ്റിയിൽ ആവശ്യം ഉയർന്നത്.
കമ്മറ്റിയിൽ പങ്കെടുത്ത മുപ്പത്തഞ്ച് പേരിൽ മൂന്നു പേരൊഴികെയുള്ളവർ കെ.ആർ ജയാനന്ദയെ സ്ഥാനർത്ഥിയാക്കുന്നതിനെ എതിർത്തു.
മണ്ഡലത്തിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു